#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്
Sep 20, 2024 08:15 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ഓണാഘോഷം കഴിഞ്ഞും വിദ്യാർത്ഥികൾ തമ്മിലുളള ഓണത്തല്ല് തുടരുന്നു. പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് പുളിയാവ് തൂണേരി ഭാഗങ്ങളിൽ പരസ്പരം പോർ വിളിയും കൂട്ടത്തല്ലും നടത്തിയത്.

സ്‌കൂളിലെ ഓണാഘോഷത്തിന് വിദ്യാത്ഥികൾക്ക് ഡ്രസ് കോഡ് അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ അന്ത്യശാസനം.

ഒന്നാം വർഷ വിദ്യാർത്ഥികൾ തങ്ങൾ നിർദേശിക്കുന്ന കളർ ഡ്രസിൽ വന്നാൽ മതിയെന്നും രണ്ടാം വർഷ വിദ്യാർത്ഥികൾ തീരുമാനിച്ചു.

ഇതിനെ ചൊല്ലി ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ ഓണാഘോഷ ദിവസം പല സ്ഥലങ്ങളിലായി വാക് തർക്കവും സംഘർഷവും ഉടലെടുത്തിരുന്നു.

ഓണാഘോഷ ദിവസം ചില വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ വിദ്യാർത്ഥികളുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുമാണ് പ്രധാനമായും സംഘർഷം തുടരുന്നത്.

ഇതിന്റെ തുടർച്ചയായി വ്യാഴാഴ്ച്ച വൈകുന്നേരം പുളിയാവിലും തൂണേരിയിലും സംഘർഷമുണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പുളിയാവിൽ വെച്ച് മർദിച്ചവശനാക്കി.

പിന്നാലെ തൂണേരിയിൽ വെച്ച് ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ തല്ല് നടന്നു.നാട്ടകാർ സ്ഥലത്തെത്തി പോലീസിനെ വിളിച്ചാണ് സംഘർഷാവസ്ഥക്ക് അൽപ്പം ശമനം വന്നത്.

സ്‌കൂളിലെ കൂട്ടത്തല്ല് വിവരത്തിന്റെ കാര്യങ്ങളെ കുറിച്ച് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. പേരോട് സ്‌കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ലും അനുബന്ധ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്.

പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പുളിയാവിൽ വെച്ച് മർദിച്ചവശനാക്കി. പിന്നാലെ തൂണേരിയിൽ വെച്ച് ഒന്നും രണ്ടും

#Onamthalle #continues #Perot #not #among #students #movie #style

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories










News Roundup






//Truevisionall