എടച്ചേരി:(nadapuram.truevisionnews.com) ഓൺലൈൻ ട്രെഡ്,ക്രിപ്റ്റോ കറൻസി ട്രേഡിങ്ങ് എന്ന് പേരു പറഞ്ഞ് വിദ്യാർത്ഥികളേയും, യുവാക്കളെയും ലക്ഷ്യമിട്ടു കൊണ്ട് ഒട്ടനവധി തട്ടിപ്പുകൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എടച്ചേരി നോർത്ത് പ്രദേശത്ത് ജാഗ്രത സമിതി രൂപികരിച്ചു.
മദ്യം, മയക്കു മരുന്ന് ഉപയോഗവും, വ്യാപനവും തടയാനും ജാഗ്രതസമിതിലക്ഷ്യമിടുന്നുണ്ട്.ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് ഇതിൻറെ ഭവിഷ്യത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ തീരുമാനിച്ചു.
കൺവെൻഷനിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി, ടി. കെ. ബാലൻ, കളത്തിൽ സുരേന്ദ്രൻ, ടി. കെ. ബാലൻ ചൂണ്ടയിൽ,പി. അജീഷ്, പ്രദീപ് തൈക്കണ്ടി, കെ. പി. കെ. മുഹമ്മദ്, എം. വി. അജീഷ്, സുരേന്ദ്രൻ മോറത്ത് എന്നിവർ സംസാരിച്ചു.
ജാഗ്രത സമിതി ഭാരവാഹികളായി എൻ.പത്മിനി (ചെയർപേഴ്‌സൺ )സുരേന്ദ്രൻ മോറത്ത് (സെക്രട്ടറി ) വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സഹ ഭാരവാഹികളായി കമ്മിറ്റി രൂപികരിച്ചു.
#public #vigilance #committee #formed #Edachery