---
title: "#Worldoldageday | ലോക വയോജന ദിനത്തിൽ എടച്ചേരി തണൽ വയോജനങ്ങളെ ആദരിച്ചു"
english_title: "#World #old #age #day #Edachery #Thanal #honored #elderly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239444/world-old-age-day-edachery-thanal-honored-elderly"
published_at: "2024-10-01T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc10450800b_old_age_day.jpg"
keywords: []
---

# #Worldoldageday | ലോക വയോജന ദിനത്തിൽ എടച്ചേരി തണൽ വയോജനങ്ങളെ ആദരിച്ചു

> **Lead Summary:** **എടച്ചേരി: **ലോക വയോജന ദിനാചരണത്തിന്റ ഭാഗമായി എടച്ചേരി തണൽ വീട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി: **ലോക വയോജന ദിനാചരണത്തിന്റ ഭാഗമായി എടച്ചേരി തണൽ വീട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

എടച്ചേരി ടൗണിലെ മുതിർന്ന വ്യാപാരിയെ ആദരിച്ചു കൊണ്ട് രാവിലെ പരിപാടിക്ക് തുടക്കം കുറിച്ചു.

തുടർന്ന് എടച്ചേരി പഞ്ചായത്ത്‌ എട്ടാം വാർഡിലെ ഏറ്റവും മുതിർന്ന പൗരൻമാരെ ആദരിക്കുകയും പിന്നീട് തണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുതിർന്ന മെമ്പറെയും,തണൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും മുതിർന്ന സ്റ്റാഫ്‌ അംഗങ്ങളെയും ആദരിക്കുകയും ചെയ്തു.

വൈകുന്നേരം വടകര പുതിയ ബസ്സ് സ്റ്റാൻഡിൽ ബസ്സുകൾ കേന്ദ്രീകരിച്ച് മുതിർന്ന പൗരമാരെ ആദരിക്കുകയും ചെയ്തു. എം ഇ എസ് കോളേജ് വില്ല്യാപ്പള്ളി യുമായി സഹകരിച്ചു വിവിധ പരിപാടികളും വയോജനദിനത്തിൽ തണൽ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239444/world-old-age-day-edachery-thanal-honored-elderly)