Shastrothsavam | നാദാപുരം ഉപജില്ല ശാസ്ത്രോത്സവം ബുധനാഴ്ച തുടങ്ങും

Shastrothsavam | നാദാപുരം ഉപജില്ല ശാസ്ത്രോത്സവം ബുധനാഴ്ച തുടങ്ങും
Oct 7, 2024 08:24 PM | By ADITHYA. NP

നാദാപുരം: (www.truevisionnews.com) ഉപജില്ല ശാസ്ത്രോത്സവം 9 10 തീയതികളിൽ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉപജില്ലയിലെ 90 സ്കൂളുകളിൽ നിന്നുള്ള 2500 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള ആരംഭിക്കും.

വ്യാഴാഴ്ച ശാസ്ത്ര മേളയും ഐ ടി, സാമൂഹ്യ ശാസ്ത്രമേളകളു മാണ് നടക്കുന്നത്. മേളയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും വേണ്ടി 'നോക്ക്' എന്ന പേരിൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഭൂമിവാതുക്കൽ അങ്ങാടിയിലെ പ്രത്യേകം സജ്ജീകരിച്ച പ്രദർശന ഹാളിൽ എൻ ഐ ടി, പുരാവസ്തു, കറൻസി, സ്റ്റാമ്പ്‌ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ നിർവഹിക്കും.

കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകമേളയും ഒരുക്കിയിട്ടുണ്ട്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്യും.

10ന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

മേളയുടെ ഭാഗമായി ശാസ്ത്ര നാടകം ഇന്ന് നടക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർ പേഴ്സൺ പി സുരയ്യ,

ജന. കൺവീനർ കെ പ്രീത, കൺവീനർ അഷ്‌റഫ്‌ മാസ്റ്റർ എം കെ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം കെ മജീദ്,

കൺവീനർ കെ വി കുഞ്ഞമ്മദ്, പബ്ലിസിറ്റി ചെയർമാൻ എം കെ അഷ്‌റഫ്‌, കൺവീനർ അഷ്‌റഫ്‌ പടയൻ, പ്രദർശന സമിതി കൺവീനർ റഷീദ് കോടിയൂറ എനിവർ പങ്കെടുത്തു.

#Nadapuram #Upajila #Shastrotsavam #will #begin #Wednesday

Next TV

Related Stories
#MullapallyRamachandran | ഇടതുമുന്നണി സ്ത്രീവിരുദ്ധതയുടെ പര്യായം - മുല്ലപ്പള്ളി രാമചന്ദ്രൻ

Oct 7, 2024 09:37 PM

#MullapallyRamachandran | ഇടതുമുന്നണി സ്ത്രീവിരുദ്ധതയുടെ പര്യായം - മുല്ലപ്പള്ളി രാമചന്ദ്രൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് നാലു വർഷത്തിലേറെ പൂത്തി വെച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ...

Read More >>
#traffic | എന്ത് ചെയ്യും ? ആര് പറയും? കലുങ്ക് പൊളിക്കുമ്പോൾ കല്ലാച്ചി - വിലങ്ങാട് റോഡിൽ രണ്ട് മാസം ഗതാഗതം മുടങ്ങും

Oct 7, 2024 07:32 PM

#traffic | എന്ത് ചെയ്യും ? ആര് പറയും? കലുങ്ക് പൊളിക്കുമ്പോൾ കല്ലാച്ചി - വിലങ്ങാട് റോഡിൽ രണ്ട് മാസം ഗതാഗതം മുടങ്ങും

നിർമ്മാണ പ്രവൃത്തി തുടങ്ങിയാൽ ചുരുങ്ങിയത് രണ്ട് മാസം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലക്കും...

Read More >>
#loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം

Oct 7, 2024 04:37 PM

#loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം

പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത വിതരണം ഉദ്ഘാടനം...

Read More >>
#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

Oct 7, 2024 03:32 PM

#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

കാലത്ത് കൈതച്ചാലിലെ ശവകുടീരത്തിൽ പുഷ്പാർച്ചന...

Read More >>
#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

Oct 7, 2024 12:34 PM

#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 7, 2024 11:48 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories

Entertainment News