---
title: "#MullapallyRamachandran | ഇടതുമുന്നണി സ്ത്രീവിരുദ്ധതയുടെ പര്യായം - മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "#Left #Front #synonymous #with #misogyny  #Mullapally #Ramachandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240942/left-front-synonymous-with-misogyny-mullapally-ramachandran"
published_at: "2024-10-07T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704075f8adb8_mullappallii.jpg"
keywords: []
---

# #MullapallyRamachandran | ഇടതുമുന്നണി സ്ത്രീവിരുദ്ധതയുടെ പര്യായം - മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **നാദാപുരം :[**[ ]( സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി കേരളത്തിലെ പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം :[**[ ]( സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി കേരളത്തിലെ പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഹേമ കമ്മീഷൻ റിപ്പോർട്ട് നാലു വർഷത്തിലേറെ പൂത്തി വെച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടും പിണറായിയുടെ മൗനമാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.

> നാദാപുരം ബ്ലോക്ക് മഹിളാ കോൺഗ്രസ് "സാഹസ് ക്യാമ്പ്" നാദാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി കെ സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയടത്ത് മുഖ്യപ്രഭാഷണം നടത്തി. കാവിൽ പി മാധവൻ,അഡ്വ പ്രമോദ് കക്കട്ടിൽ,

മോഹനൻ പാറക്കടവ്, സന്ധ്യ കരണ്ടോട്, വി കെ ബാലാമണി, കെ സുമിത ടീച്ചർ ,അനില കൊക്കണീൻറവിട എന്നിവർ സംസാരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടായി കെ സുമിത ടീച്ചർ ചടങ്ങിൽ വെച്ച് ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240942/left-front-synonymous-with-misogyny-mullapally-ramachandran)