---
title: "#WorldPalliativeDay  | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്"
english_title: " #Nadapuram #Area #World #Palliative #Day #Celebration #Vanimele #12th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241625/nadapuram-area-world-palliative-day-celebration-vanimele-12th"
published_at: "2024-10-10T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707ac96672c1_health.jpg"
keywords: []
---

# #WorldPalliativeDay  | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

> **Lead Summary:** **നാദാപുരം : [**[ ](കോഴിക്കോട് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (കിപ്പ്) നാദാപുരം ഏരിയാ ലോകപാലിയേറ്റീവ് ദിനാചരണംവാണിമേലിൽ 12 ന് നടക്കും.

## Article Content

**നാദാപുരം : [**[ ](കോഴിക്കോട് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (കിപ്പ്) നാദാപുരം ഏരിയാ ലോകപാലിയേറ്റീവ് ദിനാചരണംവാണിമേലിൽ 12 ന് നടക്കും.

വൈകുന്നേരം 4.30ന് ഭൂമിവാതുക്കൽ കൊപ്രക്കളത്തിലുള്ള ബ്രദേർസ് ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിക്കും.

> നാട്ടിൽ ഒരു കൂട്ടായ്മ‌, വീട്ടിൽ ഒരു പരിചാരകൻ, പരിചാരിക " പാലിയേറ്റീവ് സന്ദേശ റാലി നാദാപുരം ഡി.വൈ. എസ്.പി. ചന്ദ്രൻ എ.പി. ഫ്ലാഗ് ഓഫ് ചെയ്യും. വാണിമേൽ അങ്ങാടിയിൽ പൊതു സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സ്വരയ്യ ഉദ്ഘാടനം ചെയ്യും.

അംഗങ്ങൾ പാലിയേറ്റീവ് പ്രതിജ്ഞ എടുക്കും. കിപ്പ് നാദാപുരം ഏരിയയിലെ 10 പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവർത്തകർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ പി.പി. കുഞ്ഞമ്മത്,കെ.ഹേമചന്ദ്രൻ,എം.കെ. അബൂബക്കർ,എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241625/nadapuram-area-world-palliative-day-celebration-vanimele-12th)