എടച്ചേരി: (nadapuram.truevisionnews.com )സയൻസ് പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി 'മുണ്ടിനീരു' രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നേരറിവ് നേടാൻ വിദ്യാർത്ഥികൾ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ചത്.
അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലെ 'വ്യാധികൾ പടരാതിരിക്കാൻ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അന്വേഷണാത്മക പഠനപ്രവർത്തനത്തിൻ്റെ ഭാഗമായാണ് മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്.
ഡോ.റജ മഷ്‌ഹൂദുമായി വിദ്യാർത്ഥികൾ സംവദിച്ചു. എല്ലാ വർഷവും പുറമേരി പ്രഥമികാരോഗ്യ കേന്ദ്ര പരിതിയിൽ 100 ലധികം കേസ്സുകളാണ് റിപ്പോർട്ട്ചെയ്യപ്പെടുന്നത്. ഈ മാസം മാത്രം 15ലേറെ കേസ്സുകളാണ്ഉണ്ടായിരിക്കുന്നത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റാസി, മുഹമ്മദ് മിസ്ലഹ്, സെയ്ൻ ഹുസൈൻ, സൈൻ ഹുസൈൻ, സൈമ മറിയം, ഫർസാന, ആയിഷ ദഹദ, എന്നിവരാണ് വിവരശേഖരണത്തിനായി പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചത്. സി.വി.നൗഫൽ മാസ്റ്റർ, ഒ.സ്വപ്ന ടീച്ചർ കുട്ടികളെ അനുഗമിച്ചു.
#to #prevent #spread #diseases #Students #visited #primary #health #center