നാദാപുരം: നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാമെന്ന വ്യാമോഹത്തിൽ അശാസ്ത്രീയമായി വാർഡ് വിഭജിക്കാൻ സിപിഎം ഗൂഢനീക്കം നടത്തുകയാണെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും തൂണേരി പഞ്ചായത്തിന്റെയും വാർഡ് വിഭജനം സംബന്ധിച്ച ചുമതല മറ്റ് രണ്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ ഏൽപ്പിച്ചത് ദുരൂഹമാണ്.
കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്ക് വാണിമേൽ പഞ്ചായത്തിന്റെ ചുമതലയും വളയം പഞ്ചായത്ത് സെക്രട്ടറിക്ക് തൂണേരി പഞ്ചായത്തിന്റെ ചുമതലയുമാണ് നൽകിയത്.
വാർഡ് വിഭജന കാര്യങ്ങൾ മാത്രമാണ് ഇവരെ ഏൽപ്പിച്ചിരിക്കുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട മറ്റു എല്ലാ പ്രവർത്തനങ്ങളും അതാത് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാരെ യാണ് ഏൽപ്പിച്ചിരിക്കുന്നത്.
സിപിഎം സഹയാത്രികരായ പഞ്ചായത്ത് സെക്രട്ടറിമാരെ ഈ ദൗത്യം ഏൽപ്പിച്ചതിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചനയുണ്ടെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. അശാസ്ത്രീയമായ
വാർഡ് വിഭജനം ചെറുത്തു തോൽപ്പിക്കുമെന്നും ഇതിനെതിരെ സമൂഹ മന:സ്സാക്ഷി ഉണരണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
#delusions #seizing #power #Muslim #League #says #move #subvert #ward #division