നാദാപുരം: (nadapuram.truevisionnews.com)ഗവ. താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി വിളിച്ചു ചേർത്ത എച്ച് എം സി യോഗം യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റി വെച്ചത് ആർക്കു വേണ്ടിയാണെന്ന് തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു.
നാദാപുരം ഗവ.ആശുപത്രിയെ തകർക്കാനുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നീക്കം ഇതോടെ വെളിച്ചത്തു വന്നിരിക്കയാണ്.
യോഗ്യതയില്ലാത്തവരെ നിയമിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നു, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നു,
ഇൻ്റർവ്യൂ നടത്തി ആഴ്ചകൾ കഴിഞ്ഞിട്ടും പ്രസിഡണ്ടിൻ്റെ മാർക്ക് ഷീറ്റ് കൈമാറാതെ പിടിച്ചു വെക്കുന്നു.
ആശുപത്രിയിൽ യോഗ്യതയില്ലാത്തവർക്ക് നേരിട്ട് വന്ന് ചുമതല നൽകുന്നു.
ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനം താളം തെറ്റിയിട്ടും എച്ച് എംസി യോഗം നടത്താതെ ഒളിച്ചോടുന്നു. ഇതിന് ഒരു കാരണവശാലും അനുവദിക്കുകയില്ല.
തൂണേരി ബ്ലോക് പഞ്ചായത്തിൻ്റെ തെറ്റായ നീക്കങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കുമെന്നും യോഗത്തിന് എത്തിയ നാദാപുരോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം സി.വി എം നജ്മ,ബ്ലോക് പഞ്ചായത്തംഗം സി.എച്ച് നജ്മാ ബീവി,ഗ്രാമപഞ്ചായത്തംഗം സി.ടി.കെ സമീറ,ഇ ടി കെ വാസു ഇടതുപക്ഷ പ്രതിനിധികളായ എം എ മമ്മു എന്നിവരും യോഗത്തിന് എത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് യോഗം മാറ്റി വെച്ചതെന്നും രാവിലെ തന്നെ എല്ലാവർക്കും അറിയിപ്പ് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
#Nadapuram #Govt #Protest #over #postponement #hospital #management #committee #meeting