#Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ

 #Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ
Oct 23, 2024 01:31 PM | By ADITHYA. NP

വളയം:(nadapuram.truevisionnews.com) ഓട്ടോയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാവ്. വളയം വണ്ണാർ കണ്ടി എലിക്കുന്നുമ്മൽ അഷിൻലാൽ (28) ആണ് പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയത്.

ഇത് രണ്ടാം തവണയാണ് ആഷിൽ ലാൽ സത്യസന്ധത തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച തുണേരിയിൽ നിന്ന് അഷിൻലാലിന്റെ ഓട്ടോയിൽ ഇതര സംസ്ഥാന തൊഴിലാളി കയറിയിരുന്നു.

ഇയാളെ പാറക്കടവിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയാണ് ഓട്ടോയിൽ പേഴ്‌സ് വീണുകിടക്കുന്നത് കണ്ടത്. ആറായിരം രൂപ പേഴ്സിലുണ്ടായിരുന്നു.

തുടർന്ന് അഷിൻ ലാൽ പേഴ്‌സ് വളയം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാത്രിയോടെ പേഴ്‌സ് നഷ്ടപ്പെട്ട അതിഥി തൊഴിലാളി വളയം സ്റ്റേഷനിലെത്തി.

അഷിൻ ലാൽ പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറുകയുമായിരുന്നു. അഷിൻലാലിന്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

നാല് വർഷം മുമ്പ് വളയം ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയ ആളാണ് അഷിൻലാൽ.

#Congratulating #natives #Auto #driver #shines #track #honesty

Next TV

Related Stories
#KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട

Oct 23, 2024 09:13 PM

#KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട

ഡിവൈഎഫ് ഐ പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട ജാതിയേരിയിലെ കെ സജീവന്റെ 36 മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം...

Read More >>
#Protest | പ്രതിഷേധം ഇരമ്പി; റോഡിൽ ദുരിതം കല്ലാച്ചിയിൽ വ്യാപാരി സമരം

Oct 23, 2024 09:09 PM

#Protest | പ്രതിഷേധം ഇരമ്പി; റോഡിൽ ദുരിതം കല്ലാച്ചിയിൽ വ്യാപാരി സമരം

വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ്‌ ഉപരോധിച്ച്‌...

Read More >>
#obituary | കാർത്ത്യായനി അമ്മ അന്തരിച്ചു

Oct 23, 2024 09:04 PM

#obituary | കാർത്ത്യായനി അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ ചാപ്പൻ...

Read More >>
#niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്;  ആശുപത്രി നിയമനം  നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം

Oct 23, 2024 08:54 PM

#niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്; ആശുപത്രി നിയമനം നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം

സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവുകൾ പോലും കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയക്കാരെ തിരുകികയറ്റി, അനധികൃത നിയമന കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന...

Read More >>
#accident | ദൃശ്യം ഭീകരം; യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:14 PM

#accident | ദൃശ്യം ഭീകരം; യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

എതിർ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൻ്റെ ടയറിൽ കുരുങ്ങാതെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ അപകടം കണ്ട ആളുകളുടെ...

Read More >>
Top Stories










News Roundup






GCC News