നാദാപുരം :(nadapuram.truevisionnews.com) തകർന്ന് തരിപ്പണമായ സംസ്ഥാന പാതയിലെ ദുരിതം തീർക്കണമെന്ന് ആവശ്യപ്പെട്ട് കല്ലാച്ചിയിൽ വ്യാപാരി പ്രതിഷേധം ഇരമ്പി .
വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിനെ തുടർന്ന് മൂന്നാആഴ്ച മുന്നെ റോഡിലെ കുഴികൾ അടച്ചിരുന്നു.
ചെറിയ മഴ പെയ്തതിനാൽ വീണ്ടും കുഴികൾ രൂപപ്പെടുകയും അപകടങ്ങൾ പതിവാകുകയും, പൊടിശല്യത്തിൽ വ്യാപാരികൾ ദുരിതത്തിലാവുകയും ചെയ്തു.
പി ഡബ്യുഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരന്തരം പരാതിനൽകിയിട്ടും നടപടി കൈകൊള്ളാത്തതിലാണ് വ്യാപാരി സംഘടന റോഡ് ഉപരോധ സമരം നടത്തിയത്.
അധികാരികൾ ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ പിഡബ്ല്യ ഡി ഓഫീസ് ഉപരോധമുൾപ്പടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് നിയോജകമ്മണ്ടലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് പറഞ്ഞു.
ഉപരോധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ,വ്യാപാരികൾ ടൗണിൽ പ്രകടനമായെത്തിയാൺ റോഡ് ഉപരോധിച്ചത് എംസി ദിനേഷൻ, ഇല്ലത്ത് ഷംസുദ്ദീൻ , സുധീർ ഒറ്റപുരക്കൽ,റ്റാറ്റ അബദുറഹിമാൻ,
തണൽ അശോകൻ, ജമാൽ ഹാജി, സലാം സ്പീഡ് എന്നിവർ സംസാരിച്ചു.
#Protests #raged #Distress #road #Traders #strike #Kalachi