നാദാപുരം : (nadapuram.truevisionnews.com)നാദാപുരം ഗവ. താലൂക്ക് ആശുപത്രി വിവാദ നിയമന കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയില്ല.
നാദാപുരം ഗവ. താലൂക്അശുപത്രി യിൽ വിമുക്തഭടന്മാരല്ലാത്തവരെ സർക്കാർ ഉത്തരവ് മറികടന്ന് നിയമിക്ക ണമെന്ന ബ്ലോക്പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ ബ്ലോക് സെക്രട്ടറി വിയോജനക്കുറിപ്പോ അഭിപ്രായമോരെയപ്പെടുത്താത്തത് ഗുരുതരമായ വീഴ്ചയാണെന്ന്കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പ്രസ്താവിച്ചു.
നിയപരമായി വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ സെക്രട്ടറിക്ക് അവകാരമുണ്ട്.
പ്രസിഡണ്ടിന്റെ ഭീഷണി കാരണമാണ് വിവാദ തീരുമാനത്തിൽ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതാത്തതെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് രാജ് നിയമപ്രകാരം ബോഡ് യോഗത്തിൽ നിയമോപദേശകനായിട്ടാണ് പങ്കെടുക്കുന്നത്.പഞ്ചായത്ത് രാജ് നിയമം 182(1) പ്രകാരം സെക്രട്ടറി പഞ്ചായത്തിന്റെ പരിഗണനയിൽ വരുന്ന ഏതൊരു സംഗതിയിലും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.
പഞ്ചായത്ത് രാജ് നിയമം 182(3) പഞ്ചായത്തിന്റെ തീരുമാനം നിയമാനുസൃതമല്ലെങ്കിലും അധികാര സീമകൾ ലംഘിക്കുന്നതാണെങ്കിലും തീരുമാനം പുനരവലോകനം ചെയ്യാൻ പഞ്ചായത്തിനോട് സെക്രട്ടറി ആവശ്യപ്പെടുകയും വേണം.
സർക്കാറുത്തരവ് നഗ്നമായി ലംഘിച്ച് തീരുമാനമെടുത്തിട്ടും നിയമപ്രകാരം വിയോജനക്കുറിപ്പൊ വ്യക്തമായ അഭിപ്രായമൊ രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥനെതിരെ ഓംബുഡ്സ്മാനടക്കം പരാതി നൽകുന്നതാണ്.
നേരത്തെയുള്ള ജീവനക്കാർക്ക് കാലാവധി തീരും മുമ്പെതന്നെ യോഗ്യതയിൽ ഇളവ് ലഭിക്കുകയാണെങ്കിൽ നിയമനം നടത്താമെന്നാണ് അവസാനം കൂടിയ എച്ച്. എം.സി യോഗതീരുമാനം.
ഇത് പ്രകാരം ഡി.എം.ഒ ക്ക് കത്ത് നൽകി ഡി.എം.ഒ തീരുമാനം വരുന്നതിന് മുമ്പെതന്നെ സ്വന്തക്കാരെ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട് നിയമിച്ച് ചുമതല നൽകിയതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്.
ആശുപത്രിയുടെ ദൈനം ദിനപ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കയാണ്.
അടിയന്തിരമായി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെടുന്നു
#serious #fall #Hospital #appointment #block #panchayat #secretary #wrong #action #VVMuhammadali