നാദാപുരം : (nadapuram.truevisionnews.com ) ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നയനപഥം നാദാപുരം പദ്ധതിയുടെഭാഗമായി നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പിൽ 225 പേരുടെ കണ്ണ് പരിശോധിച്ചു.
8 പേർക്ക് ഡയബറ്റിക് റെറ്റിനോപ്പതിയും ഒരാൾക്ക് ഗ്ലൂക്കോമാ രോഗവും 18 പേർക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗവും കണ്ടുപിടിച്ചു.ഇവർക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ലഭിക്കും.
നേത്രപരിചരണവും നേത്രചികിത്സയും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്താല്മിക് സർജ്ജൻ ഡോ. കെ.ആർ ചിത്ര പ്രസംഗിച്ചു.
ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ സി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഓപ്താൽമിക് കോ- ഓഡിനേറ്റർ ഡോ.എസ് ഷെറീന,ഗ്രാമപഞ്ചായത്തംഗം പി.പി. ബാലകൃഷ്ണൻ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി തുടങ്ങിയവർ സംസാരിച്ചു.
#Nayanapatham #project #examined #eyes #225 #people #Nadapuram