നാദാപുരം: (nadapuram.truevisionnews.com ) മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം എന്ന പ്രമേയത്തിൽ കേരള മാപ്പിള കലാ അക്കാദമി നടത്തുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമവും ഇശൽവിരുന്നും വേറിട്ട അനുഭവമായി.
നാദാപുരം എം വൈ എം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും സ്നേഹവും സൗഹാർദ്ദവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന് നിമിത്തമാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി കെ ജമാൽ ചെറുമോത്ത്,
ഒ കെ അഷ്റഫ് ഹാജി, അൻസാർ കൊല്ലാടൻ, ടി രാമചന്ദ്രൻ മാസ്റ്റർ, ഇസ്മയിൽ നാദാപുരം, ഡോക്ടർ ഫാത്തിമ വർദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉപകാര സമർപ്പണം നടത്തി. അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യാതിഥിയായി.
ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് പ്രമേയ പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബീവി, സി വി അഷ്റഫ്, ജാഫർ ജാതിയേരി, വി ടി കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഇശൽ വിരുന്നിന് ഇസ്മായിൽ പട്ടുറുമാൽ, ഫിറോസ് ചള്ളയിൽ, ഒ പി മുഹമ്മദ്, റിഫാത്ത് വാണിമേൽ, യൂനുസ് മുളിവായൽ, അറഫാത്ത് നരിപറ്റ, നൗഫൽ പാറക്കടവ് എം പി സലീം, പി പോക്കർ മാസ്റ്റർ, എം പി റഹ്മത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
#Touching #humanity #SnehaSangam #Ishalvud #became #unique #experience