നാദാപുരം: (nadapuram.truevisionnews.com)കുറ്റ്യാടി - വടകര സംസ്ഥാന പാതയിൽ എടച്ചേരി കളിയാംവള്ളി പാലം ആധുനിക രീതിയിൽ പുന:ർനിർമ്മിക്കുന്നു.
സംസ്ഥാന സർക്കാർ ഇതിനായി 32.86 കോടി രൂപ അനുവദിച്ചതായി ഇകെ വിജയൻ എം എൽഎ അറിയിച്ചു.
യാതാർഥ്യമാകാൻ പോകുന്ന വടകര -മാഹി കനാലിന് കുറുകെയാണ് കളയാംവള്ളിയിൽ പാലം പുന:ർ നിർമ്മിക്കുന്നത്.
സംസ്ഥാന സർക്കാർ ഇലൻ്റ് നാവിഗേഷൻ വകുപ്പ് ആണ് 32.86 കോടി രൂപ അനുവദിച്ചതെന്നും ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.
നേരത്തെ കിഫ്ബി യിൽ നിന്ന് അനുവദിച്ച 42 കോടി രൂപ ചെലവിൽ നാദാപുരം മുതൽ വടകര വരെ 12 മീറ്റർ വീതിൽ ആധുനിക രീതിയിൽ റോഡ് നവീകരിച്ചിരുന്നു.
പഴകിയ പാലം പുതുക്കി പണിയുക എന്നത് ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇ. കെ. വിജയൻ എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ച് .
പ്രവൃത്തി അന്തിമഘട്ടത്തിലായ മാഹി കനാലിലൂടെ ബോട്ട് കടന്നുപോകണമെങ്കിൽ പാലം പുതിക്കി പണിയേണ്ടതുണ്ട്.
ടെൻ്റർ നടപടി അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കി പ്രവൃത്തി ആരംഭി ക്കുമെന്നും എം.എൽ.എ അറിയിച്ചു.
#bridge #coming #32.86 #crores #sanctioned #reconstruction #Kaliyamvalli #bridge #EKVijayan #MLA