നാദാപുരം: (nadapuram.truevisionnews.com) നിയോജക മണ്ഡലത്തിലെ സംസ്ഥാന പാതകളിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുഷ്ക്കരമായതിൽ പ്രതിഷേധിച്ച് രാപ്പകൽ സമരവുമായി യൂത്ത് ലീഗ്.
നിയോജക മണ്ഡലത്തിലെ പ്രധാന പാതകളായ കല്ലാച്ചി നാദാപുരം, നാദാപുരം പെരിങ്ങത്തൂർ, കുറ്റ്യാടി തൊട്ടിൽപ്പാലം, ചേലക്കാട് വില്യാപ്പള്ളി റോഡുകൾ പൂർണമായും പൊട്ടിപ്പൊളിഞ്ഞതിനാൽ പൊതു ജനം ദുരിത യാത്ര നടത്താൻ തുടങ്ങിയിട്ട് നാളേറെയായി.
നിയോജകമണ്ഡലത്തിലെ പ്രധാന ടൗണായ കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് എത്തിച്ചേരാൻ അര മണിക്കൂറിലേറെയാണ് സമയം ചിലവഴിക്കേണ്ടത്.
നേരത്തെ യൂത്ത് ലീഗ് നേതൃത്വം വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് താൽക്കാലിക കുഴിയടപ്പ് നടത്തിയെങ്കിലും ആഴച്ചകൾക്കകം ഒലിച്ചു പോവുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സന്ദർശന ഭാഗമായി ഉദ്യോഗസ്ഥരുടെ നാടകമായിരുന്നു കുഴിയാടപ്പെന്ന ആക്ഷേപം ഉയർന്നിരുന്നു.
നിലവിൽ ഇരു ചക്ര വാഹന യാത്രികർ ചതിക്കുഴികളിൽ വീണ് പരിക്കേൽക്കുന്നതും നിത്യ സംഭവമാണ്. നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിലെ യാത്രകൾ എല്ലാം ദുരിതപർവ്വമായിട്ടും സ്ഥലം എം എൽ എ വിഷയത്തിൽ ഇടപെടുന്നില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.
സംസ്ഥാന പാതകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി കല്ലാച്ചി ടൗണിൽ ഒക്ടോബർ പതിനൊന്നിന് വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി പത്ത് മണി വരെ രാപ്പകൽ സമരം യൂത്ത് ലീഗ് നടത്തും.
നാദാപുരം ലീഗ് ഹൌസിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ മണ്ഡലം ലീഗ് ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷത വഹിച്ചു.
ജനറൽസെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. വി ജലീൽ, എ എഫ് റിയാസ്, സി ഫാസിൽ, ഒ മുനീർ, അറഫാത്ത് വളയം പ്രസംഗിച്ചു.
#Roads #torn #up #Travels #difficult #Youth #League #strike