---
title: "#Tripthi | തന്നാലായത്; കാരുണ്യത്തിൻ്റെ പുതുവഴിയായി തൃപ്തിയുടെ പെൺപട "
english_title: "#female #Tripthi #Catering #Unit #new #way #mercy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248441/female-tripthi-catering-unit-new-way-mercy"
published_at: "2024-11-10T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730c02da5187_thr_ipthi.jpg"
keywords: []
---

# #Tripthi | തന്നാലായത്; കാരുണ്യത്തിൻ്റെ പുതുവഴിയായി തൃപ്തിയുടെ പെൺപട 

> **Lead Summary:** **പാറക്കടവ്: **അവരുടെ കണ്ണീരൊപ്പാൻ വലിയ മനസ്സുമായി തന്നാലായത് ചെയ്ത് കാരുണ്യത്തിൻ്റെ പുതുവഴി തീർത്ത് തൃപ്തിയുടെ പെൺപട .

## Article Content

**പാറക്കടവ്: **അവരുടെ കണ്ണീരൊപ്പാൻ വലിയ മനസ്സുമായി തന്നാലായത് ചെയ്ത് കാരുണ്യത്തിൻ്റെ പുതുവഴി തീർത്ത് തൃപ്തിയുടെ പെൺപട .

കല്യാണ വീടുകളിൽ ഭക്ഷണത്തിനൊപ്പം സ്നേഹം വിളമ്പി നാടിൻ്റെ പ്രിയങ്കരായ താനക്കോട്ടൂർ തൃപ്തി കാറ്ററിങ്ങ് യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ വേറിട്ട മാതൃക തീർത്തു.

തങ്ങൾക്ക് കല്യാണ വീടകളിൽ നിന്നും മറ്റും ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ജീവകാരുണ്യ പ്രവർത്തനത്തിനായ് മാറ്റിവെക്കെപ്പെടുന്ന ഈ മാസത്തെ ഫണ്ട് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറിന്ന് കൈമാറി.

ട്രെസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കൽ തുക ഏറ്റുവാങ്ങി.

യോഗത്തിൽ ചെക്യാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ. അബൂബക്കർ , ഇൻകാസ് നേതാവ് കെ.കെ. ഉസ്മാൻ. പാട്ടോൻ മഹമൂദ്, മെമ്പർ അബൂബക്കർ മാസ്റ്റർ, നാണു ചന്ദനാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248441/female-tripthi-catering-unit-new-way-mercy)