---
title: "#robberry | പാറക്കടവിൽ ഖത്തർ പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച "
english_title: "#house #Qatari #expatriate #family #broken #robbed #Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248651/house-qatari-expatriate-family-broken-robbed-parakkadavu"
published_at: "2024-11-11T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67320b4e01376_ppp.jpg"
keywords: []
---

# #robberry | പാറക്കടവിൽ ഖത്തർ പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച 

> **Lead Summary:** **നാദാപുരം: **നാദാപുരം പാറക്കടവി നടുത്ത് പ്രമുഖ വ്യവസായിയായ ഖത്തർ പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച.

## Article Content

**നാദാപുരം: **നാദാപുരം പാറക്കടവി നടുത്ത് പ്രമുഖ വ്യവസായിയായ ഖത്തർ പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച.

കുടുംബം വീട് പൂട്ടി ബന്ധുവിൻ്റെ ഗൃഹപ്രവേശന ചടങ്ങിന് പോയ സമയത്താണ് കവർച്ച നടന്നത്.

പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ചെക്യാട് ചോയിത്തോട് പാലത്തിനടുത്തെ ഖത്തർ വ്യവസായി അബ്ദുള്ള ചാത്തോത്തിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ വീട് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

ഇന്നലെ ഉച്ചയോടെ കുടുംബം വീട് പൂട്ടി പോയതാണ് . ഇന്ന് വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്നതായി കാണുന്നത് .

വാതിലുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുറിക്കകത്തെ അലമാരകളും തകർത്തിട്ടുണ്ട്. വസ്ത്രങ്ങൾ വാരി വലിച്ചിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248651/house-qatari-expatriate-family-broken-robbed-parakkadavu)