നാദാപുരം : (nadapuram.truevisionnews.com) കഴിഞ്ഞ വെള്ളിയാഴ്ച ചെക്ക്യാട്ടെ നാലുപുരക്കണ്ടി ബാലൻ മാസ്റ്ററുടെ അടച്ചിട്ട വീട് കുത്തി തുറന്ന് നടത്തിയ കളവിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കളവ് പോയവയിലെ വിലപിടിച്ച ഓട്ടു പാത്രങ്ങൾ,ഉരുളികൾ, കിണ്ണം, കിണ്ടി, കോളാമ്പി, കുട്ടള ചെമ്പ്, എന്നിവ കണ്ടെത്താൻ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു . വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത് .രണ്ട് മാസം മുൻപ് വേവത്തെ ഉണിക്കാട്ടിൽ പ്രദീപന്റെ വീട്ടിൽ നടന്ന മോഷണത്തിലെ സംഘമാണോ ഇതിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.
അന്ന് കളവ് പോയ ഉരുളിയും ചെമ്പ് പാത്രങ്ങളും ആക്രിക്കടയിൽ നിന്നും തിരിച്ചു കിട്ടിയിരുന്നു.
ചെക്ക്യാട്ടെ കേസ് തെളിയുന്നതോടെ നേരത്തേ നടന്ന കളവുകളും പുറത്ത് വന്നേക്കും.കഴിഞ്ഞ വർഷം വേവത്തെ തന്നെ ഉണിക്കാട്ടിൽ ലക്ഷ്മി അമ്മയുടെ വീടുകുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ അപഹരിച്ചതും. മഞ്ചാന്തറയിലും വീട് കുത്തി തുറന്ന് മോഷണം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളെ നാട്ടുകാർ പിടികൂടിയ സംഭവവും, മാസങ്ങൾക്ക് മുൻപെ ഉമ്മത്തൂരിലെ ചെറിക്കമ്പനിയിലുണ്ടായ മോഷണവും.
കഴിഞ്ഞ ആഴ്ച നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോടഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം നടന്നതും, തമിഴ്നാട്ടിൽ നിന്നും വന്ന സ്ത്രീകൾ പിടികൂടപ്പെട്ടതും നാട്ടിൽ തിരുത്ത് ഗ്രാമത്തിലെ തസ്കരർ ഇറങ്ങിയതിന്റെ സൂചനയാണ്.നൂറ്റാണ്ടുകൾ പഴക്കമുള്ള വീട്ടുപകരണങ്ങളാണ് പല ഇടത്തു നിന്നും മോഷണം പോയത്.
പേര് കൊത്തിയ ഓട്ട് കോളാമ്പി,ഭരണി ,ഉരുളി മുതലായ ആന്റിക്കുകളാണ് മോഷ്ടാക്കൾ ഉന്നം വെക്കുന്നത്.പഴയ സാധനങ്ങൾ പെറുക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ സംഘത്തെയാണ് കൊള്ളയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
തലശ്ശേരി, പത്തായക്കുന്ന് എന്നിവിടങ്ങളിലേക്ക് കളവ് മുതലുകൾ കടത്തി വില്പന നടത്തുന്ന സംഘങ്ങളേകുറിച്ചും അന്വേഷിക്കുന്നുണ്ട്.
#Chekkyad #closed #home #roberry #investigation