---
title: "#PARCO | സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ച് വടകര പാർകോ ഹോസ്പിറ്റൽ "
english_title: "#Free #diabetes #workshop #organized #Vadakara #Parco #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249269/free-diabetes-workshop-organized-vadakara-parco-hospital"
published_at: "2024-11-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735b92145503_1.jpg"
keywords: []
---

# #PARCO | സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ച് വടകര പാർകോ ഹോസ്പിറ്റൽ 

> **Lead Summary:** **വടകര: ** ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഹോസ്പിറ്റലിൽ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**വടകര: ** ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഹോസ്പിറ്റലിൽ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ചു.

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ 8 മുതൽ ഒരു മണിവരെ നടന്ന ക്യാമ്പിൽ 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും ​രോ​ഗങ്ങൾക്കനുസൃതമായി സൗജന്യമായി നൽകി.

വിവിധതരം ലബോറട്ടറി പരിശോധനകൾ, ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങൾക്കായി ഓപ്പൺ ഫോറം തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിരുന്ന ക്യാമ്പിൽ പാർകോ സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ & ഡയബറ്റോളജിസ്റ്റ് ഡോ. നസീർ പി, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അഫീഫ എ, ഡയറ്റീഷ്യൻ രേഖ രവീന്ദ്രൻ, ഫിസിയോതെറാപ്പിസ്റ്റ് ഷിജിൻ ടി ടി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249269/free-diabetes-workshop-organized-vadakara-parco-hospital)