നാദാപുരം: നാദാപുരം ഗ്രാമപഞ്ചയത്ത് ഇനി ബാലപഞ്ചായത്താകും.
കുട്ടികൾക്കുള്ള അവകാശങ്ങൾ, വികസന പദ്ധതികളിൽ കുട്ടികൾക്കുള്ള വിഹിതം നൽകൽ, കുട്ടികൾക്കെതിരെ അതിക്രമങ്ങൾ തടയാൻ, ചൈൽഡ്പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവ ഈ വർഷം തന്നെ നടപ്പിലാക്കുന്നതാണെന്ന് ബാലപഞ്ചായത്ത് പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ബാല പാർലമെൻ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി പ്രഖ്യാപിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപെഴ്സൺ ജനീദ ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു.
വി. അബ്ദുൽ ജലീൽ നാദാപുരം ഗവ. യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ രമേഷൻ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ഷിംന, സി.ഡിഎസ് മെമ്പർ ജീത്ത സംസാരിച്ചു.
പഞ്ചായത്ത് ചൈൽഡ്പ്രൊട്ടക്ഷൻ കമ്മിറ്റി യിലേക്ക് കുട്ടികളുടെ പ്രതിനിധിയായി അഫ്നാൻ അഷ്റഫ് ഏരത്ത്, ലയാൻ മെഹ്‌റിഷ് ഒരയോത്ത് എന്നിവരെ തെരഞ്ഞെടുത്തു.
#Child #Parliament #Nadapuram #now #BalaPanchayath