നാദാപുരം: (nadapuram.truevisionnews.com) ഉമ്മത്തൂർ ബ്രദേഴ്സ‌് ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന സേവറി യുപി എൽ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമായി.
വിജയികൾക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്സ‌് അപ്പിന് 50,000 രൂപയും സമ്മാനമാ യി നൽകുന്ന മത്സരത്തിൽ 16 ടീമുകൾ മത്സരിക്കുന്നുണ്ട്.
ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡ റി സ്‌കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയ ത്തിൽ വൈകിട്ട് 6ന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
വനിതാ ക്രിക്കറ്റ് താരം മെഹക് ഫാത്തിമ അതിഥിയായി.
വാർത്താസമ്മേളനത്തിൽ അൻസാർ കൊല്ലാടൻ, എം പി മുജിബ്, ലത്തീഫ് പൊന്നാണ്ടി, ഫൈസൽ ചാത്തൻകണ്ടി എന്നിവർ പങ്കെടുത്തു.
#Savery #UPL #Cricket #League #starts #today