നാദാപുരം: (nadapuram.truevisionnews.com) തൂണേരി കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ മിസ്റ്റ് ടീമിന്റെയും നേതൃത്വത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ അതിഥി തൊഴിലാളികളുടെ രാത്രികാല മെഡിക്കൽ ചെക്കപ്പ് നടത്തി.
അഥിതി തൊഴിലാളികളിൽ മന്ത്, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടു വരുന്നതിനാലാണ് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.
നൂറ്റി അൻപതോളം പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു.
കൂടാതെ സ്കിൻ പരിശോധനയും നടത്തി.
രണ്ടു ദിവസത്തിനുള്ളിൽ രക്ത പരിശോധന ഫലം ലഭിക്കുമെന്ന് ജില്ലാ മലേറിയ ഓഫീസർ റിയാസ് കെ.പി അറിയിച്ചു.
കൂടാതെ എയ്ഡ്സ് ബോധവതക്കരണവും നൽകി.
പരിശോധനയിൽ മിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ജഫ്രീഖ്, നീതു, കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്മാരായ രാജേഷ് കുമാർ കെ.പി, ഷിബിന ഭായ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് അനീഷ, എം.എൽ.എസ്.പി ഹരിത,ആശ പ്രവർത്തകരായ ബീന,മാലതി,റിഷ എന്നിവർ പങ്കെടുത്തു.
#Screening #Camp #Night #medical #checkup #guest #workers #Thooneri