അരൂർ : (nadapuram.truevisionnews.com) കോട്ടയുള്ളതിൽ ശിവ ക്ഷേത്രത്തിൽ ഇകാണിക്ക സംവിധാനം നിലവിൽ വന്നു.
എസ്.ബി.ഐ ചീക്കോന്ന് ശാഖാ മാനേജർ ഇ.പി സുഭാഷാണ് ഇ കാണിക്ക ക്ഷേത്രത്തിന് സമർപ്പിച്ചത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്റ് കെ. രവീന്ദ്രൻ രൂപശ്രീ ഏറ്റുവാങ്ങി.
വൈസ് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ, സെക്രട്ടറി വി.കെ സത്യൻ, ഖജാൻജി വി.കെ മനോജൻ, കെ.വി അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.
യുപിഐ സംവിധാനം വഴി പണം കാണിക്കയായി നൽകുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ആർക്കും ക്ഷേത്രത്തിലേക്ക് പണം നൽകാം.
#UPI #facility #EKanika #offered #kottayullathil #Shiva #temple