ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) 30 കേരള ബറ്റാലിയന് കീഴിലുള്ള ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻസിസി ആർമി വിംഗ് യൂണിറ്റ് എഴുപത്താറാമത് എൻസിസി ഡേ 'ഏകത 24' എന്ന പേരിൽ സമുചിതമായി ആചരിച്ചു.
എച്ച് എം രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പി ടിഎ പ്രസിഡൻ്റ് ടി.കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
എൻ സി സി ഓഫീസർ എൻ.കെ മിഥുൻ സ്വാഗതം പറഞ്ഞു.
30 കേരള ബറ്റാലിയനിലെ ഓഫീസർമാരായ എൻ ബി സബ് രാഹുൽ സി കെ ഹവിൽദാർ പങ്കജ് താപ്പ, മാനേജർ പി കെ കുഞ്ഞിരാമൻ, മുൻ എച്ച് എം എ ആർ അജിത് കുമാർ പി.വി തമ്പാൻ എം.സുകുമാരൻ എന്നിവർ സംസാരിച്ചു.
പുതിയ ലഹരിയുടെ അപകടങ്ങൾ എന്ന വിഷയത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്‌ടർ സി.കെ ജയപ്രസാദ് ക്ലാസ് എടുത്തു.
സ്കൂളിൽ 15 വർഷം എൻസിസി ഓഫീസറായി സേവനം അനുഷ്ഠിച്ച പി.പി ജസിൽ രാജ് പതിമൂന്ന് വർഷം സേവനം അനുഷ്ഠിച്ച പി.സുരേഷ് ബാബു എന്നിവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുൻ എൻസിസി കേഡറ്റുകൾ ആയിരുന്ന വിദ്യാർത്ഥികളെയും ചടങ്ങിൽ വച്ച് ആദരിച്ചു.
തുടർന്ന് കേഡറ്റുകളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
#Ekatha24 # Iringannoor #Higher #Secondary #School #celebrated #NCC #Day