നാദാപുരം: (nadapuram.truevisionnews.com) സ്വാതന്ത്ര കർഷക സംഘം നാദാപുരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലംകണ്ടത്തിൽ രചിച്ച 'ഒരു ചക്ക കഥ' എന്ന പുസ്തകം നാളെ (ചൊവ്വ) പ്രകാശനം ചെയ്യും.
വൈകീട്ട് നാലു മണിക്ക് നാദാപുരം ഡീ പരീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശന കർമ്മം നിർവഹിക്കും.
യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഏറ്റുവാങ്ങും.
കർഷകസംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം അധ്യക്ഷത വഹിക്കും.
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് പുസ്തക പരിചയം നടത്തും.
ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എ കെ ടി കുഞ്ഞമ്മദ്, സി വി മൊയ്തീൻ ഹാജി എന്നിവർ അറിയിച്ചു.
ഹരിതം ബുക്സ് ആണ് പ്രസാധകർ.
#OruChakkatha #book #launch #tomorrow