നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മാട്ടൂലിൽ സംഘടിപ്പിച്ച സ്നേഹ സംഗമം വേറിട്ട അനുഭവ മായി.
ഡയാലിസിസ് സെന്ററിൽ നിന്ന് ഡയാലിസിസ് ചെയ്യുന്ന രോഗികളും ജീവനക്കാരും മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ എത്തി ഒരു ദിനം മുഴുവൻ ആടിയും പാടിയും ഉല്ലസിക്കുകയായിരുന്നു.
മനോഹരമായ സംഗീതവിരുന്നും വൈവിധ്യങ്ങളായ കലാപരിപാടികളും സംഗമത്തെ വേറിട്ടതാക്കി.
ഡയാലിസിസ് സെന്റർ ചെയർമാൻ എം പി അബ്ദുല്ലഹാജി ഉദ്ഘാടനം ചെയ്തു.
ട്രഷറർ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു.
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ മുഖ്യാതിഥിയായി.
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, കെ എസ് ടി യു ജില്ലാ സെക്രട്ടറി മണ്ടോടി ബഷീർ, ഡയാലിസിസ് സെന്റർ മാനേജർ അജ്നാസ് എൻ കെ എന്നിവർ സംസാരിച്ചു.
ഡയാലിസിസ് സെന്റർ ജീവനക്കാരുടെ ഒപ്പനയും മോണോ ആക്ട് ഡാൻസും അരങ്ങേറി.
#Matul #different #experience #Parakkadav #Shihabthangal #Dialysis #Center #Sneha #Sangamam