#Collectors@school | ശുചിത്വ സംസ്ക്കാരം; സ്കൂളുകളിൽ കലക്ടേഴ്‌സ് @സ്കൂൾ പദ്ധതി ആരംഭിച്ചു

#Collectors@school | ശുചിത്വ സംസ്ക്കാരം; സ്കൂളുകളിൽ കലക്ടേഴ്‌സ് @സ്കൂൾ പദ്ധതി ആരംഭിച്ചു
Dec 3, 2024 10:27 AM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കലക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതി ആരംഭിച്ചു.

വിദ്യാർത്ഥികളിൽ വൃത്തിയുടേയും ശുചിത്വത്തിൻ്റേയും സംസ്ക്കാരം രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായാണ് പഞ്ചായത്ത് 112000 രൂപ ചെലവഴിച്ച് മാലിന്യം തരം തിരിച്ച സൂക്ഷിച്ച് കൈ മാറാനുള്ള ബിന്നുകൾ സ്കൂളുകൾക്ക് നല്‌കിയത്.

നരിക്കുന്ന് യൂപി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഹെഡ് മാസ്റ്റർ സത്യന് ബിൻ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

മാലിന്യം തരം തിരിച്ച് സൂക്ഷിക്കേണ്ടുന്നതിൻ്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽനിന്നും സാധ്യമായാൽ അത് കുട്ടികളിലൂടെ വീടുകളിലേക്കും അതുവഴി സമൂഹത്തിലേക്കും ശുചിത്യ സംസ്കാരം പ്രചരിപ്പിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷിമ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷ പി.വി. പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, സി.പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ എൻ.നിഷ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്‌ടർ നിവേദിത നന്ദിയും പറഞ്ഞു.

#Hygiene #culture #Collectors@school #scheme #launched #schools

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories

News Roundup

//Truevisionall