കല്ലാച്ചി: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിതഭവനം' പദ്ധതിയുടെ, എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ജനകീയ മോണിറ്ററിങ്ങിന് തുടക്കമായി.

ഇതുവരെ പൂർത്തിയായ 11500 ലേറെ ഹരിതഭവനങ്ങളിൽ മോണിറ്ററിംഗ് സമിതി അംഗങ്ങൾ സന്ദർശിച്ച്, മൂന്ന് പെട്ടികൾ വച്ച് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം വിലയിരുത്തുകയും വിദ്യാർത്ഥികളോടും കുടുംബാംഗങ്ങളോടും ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ് മോണിറ്ററിങ്ങിന്റെ രീതി.
ഇ കെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനകീയ മോണിറ്ററിങ്ങിൽ കല്ലാച്ചിയിലെ വലിയ പറമ്പത്ത് അലി - മൈമൂനത്ത് ദമ്പതികളുടെ മകളും നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ഹരിതക്ലബ് അംഗവുമായ ഫാത്തിമത്ത് റിന പർവീണിന്റെ വീട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ ജനകീയ മോണിറ്ററിങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷനായി.
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. എ ഇ ഒ രാജീവ് പി പുതിയടത്ത്, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ഹരിതഭവനം വടകര വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ എസ് ജെ സജീവ് കുമാർ,
ഹാഫിസ് പൊന്നേരി, ടി ഐ എം ജി എച്ച് എസ് എസ് പിടിഎ പ്രസിഡണ്ട് റഷീദ് കക്കാടൻ, ഹെഡ്‌മാസ്റ്റർ എൻ കെ അബ്‌ദുൽ സലീം, വാർഡ് വികസന സമിതി കൺവീനർ സിവി ഇബ്രാഹിം, മണ്ടോടി ബഷീർ, എടി നാസർ, വിപി അലി, ഡീലക്സ് ഹംസ തുടങ്ങിയവർ സംസാരിച്ചു.
#green #house #Public #monitoring #MLA #started