നാദാപുരം: സ്ത്രീസൗഹൃദ പഞ്ചായത്തായി നാദാപുരം ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീജനാരോഗ്യ സെമിനാർ നാളെ.
നാളെ രാവിലെ 10 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വച്ച് പരിപാടി സംഘടിപ്പിക്കും .
പങ്കെടുക്കുന്ന 2500 പേർക്ക് മെൻസ്ട്രൽ കപ്പ് വിതരണവും ആരോഗ്യബോധവൽകരണവും സെമിനാറിന്റെ ഭാഗമായി നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ദർശന, പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.ലക്ഷ്മി എന്നിവർ അവതരിപ്പിക്കും.
പ്രതിനിധികളുമായി താലൂക്ക്ആശുപത്രി സൂപ്രണ്ട് ഡോ.നവ്യ സംശയനിവാരണം നടത്തും.
#Nadapuram #Grama #Panchayath #Women #Health #Seminar #tomorrow