നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിൽ ലീഗിന് സംഭവിച്ച രഹസ്യ ചോർച്ചയിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം ടി പ്രദീപ് പറഞ്ഞു.
ഭൂമി വാതുക്കലിൽ നടന്ന സിപിഐഎം പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിൽ മുസ്ലിം ലീഗ് തയ്യാറാക്കി നൽകിയ പട്ടിക സിപിഎമ്മിന് ചോർത്തി കൊടുത്തു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
ചേരിനെ തുടർന്നാണ് വാണിമേൽ സ്വദേശിയായ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്ഥാനം ഒഴിയുന്ന സ്ഥിതി വന്നത്. മുസ്ലിംലീഗിലെ അടുക്കളപോൽ സിപിഎമ്മി നെ പഴിചാരേണ്ട എന്നും നേതാക്കൾ പറഞ്ഞു.
വികസനത്തെ സംബന്ധിച്ച് വ്യക്തമായ ശാസ്ത്രീയമായ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട് ഉണ്ടാവണമെന്നും വികസന പ്രവർത്തങ്ങളിൽ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നില്ക്കാൻ സി പി ഐ എം ഉണ്ടായിരുന്നുവെന്നും പ്രദീപ് പറഞ്ഞു.
കെ എൻ നാണു സ്വാഗതം പറഞ്ഞ യോഗത്തിൽ ടി പി കുമാരൻ അധ്യക്ഷനായി
ടി പ്രദീപ് കുമാർ , എം കെ ബാലൻ എന്നിവർ സംസാരിച്ചു
#CPIM #no #role #secret #leak #happened #League