നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിലും സമീപ പ്രദേശങ്ങളിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാവും.
നാളെ വൈകിട്ട് നാല് മണിക്ക് ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കവി. പ്രൊഫ.വിരാൻകുട്ടി മുഖ്യാതിഥിയാവും.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വിളംബര ജാഥയും ജില്ലാ കലോത്സവത്തിലടക്കം ജനശ്രദ്ധ നേടിയ പാർവ്വണ സി കെ അവതരിപ്പിക്കുന്ന നാടോടിനൃത്തവും വയനാട് നാട്ട് കൂട്ടത്തിൻ്റെ മാത്യൂസ് വയനാടും 16 അംഗ സംഘവും അവതരിപ്പിക്കുന്ന കനൽപ്പാട്ടുകളും അരങ്ങേറും.
2025 ഏപ്രിൽ വരെ ആഘോഷപരിപാടികൾ നടക്കും.
പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം , മെഡിക്കൽ ക്യാമ്പ് , കുട്ടികളുടെയും രക്ഷിതാക്കളുടേയും കലാ വിരുന്ന്, വിനോദ പരിപാടികൾ , ബോധവൽക്കരണ ക്ലാസുകൾ , സംവാദങ്ങൾ , രചന മത്സരങ്ങൾ, കായിക മൽസരങ്ങൾ , അക്കാദമിക് പരിപാടികൾ , കളരിപയറ്റ് , വിവിധ മത്സരയിനങ്ങളിലെ കുട്ടികളെ അനുമോദിക്കൽ , സാംസ്കാരിക പരിപാടികൾ , പുസ്തകോൽസവം, ചരിത്ര പ്രദർശനം എന്നിങ്ങനെ ചെറുതും വലുതുമായ വൈവിധ്യപൂർണ്ണമായ നിരവധി പരിപാടികൾ അരങ്ങേറും.
സ്വാഗത സംഘം ജനറൽ കൺവീനർ വിപി കുഞ്ഞികൃഷ്ണൻ സ്വാഗതം പറയും.
സ്വാഗത സംഘം ചെയർമാൻ വി വി മുഹമ്മദലി അധ്യക്ഷത വഹിക്കും .
എൽ എസ് എസ് -യു എസ് എസ് വിജയികളെയും, കലാ, കായിക, ശാസ്ത്രമേള വിജയികളേയും ചടങ്ങിൽ അനുമോദിക്കും.
ജനപ്രതിധിനികളും സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങളും ആശംസകൾ അർപ്പിക്കും.
ട്രഷറർ കെ എം രഘുനാഥ് നന്ദി പറയും.
#Kallachi #Govt #UP #School #Annual #Celebrations #start #tomorrow