---
title: "#road | നാടിന് സമർപ്പിച്ചു; തൂണേരി കുമ്മോട്ടുമ്മൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Dedicated #thooneri #Kummottummal #temple #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257203/dedicated-thooneri-kummottummal-temple-road-inaugurated"
published_at: "2024-12-18T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764265b80728_Untitled-1_copy.jpg"
keywords: []
---

# #road | നാടിന് സമർപ്പിച്ചു; തൂണേരി കുമ്മോട്ടുമ്മൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി : ** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ ടാർ ചെയ്‌തു പണിപൂർത്തിയാക്കിയ കുമ്മോട്ടുമ്മൽ ക്ഷേത്രം റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ നിർവഹിച്ചു.

## Article Content

**തൂണേരി : ** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ ടാർ ചെയ്‌തു പണിപൂർത്തിയാക്കിയ കുമ്മോട്ടുമ്മൽ ക്ഷേത്രം റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ നിർവഹിച്ചു.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഒ എം മുസ്തഫ, മെമ്പർ ഫൗസിയ സലിം എൻ.സി, സുരേഷ് കൂടത്തിൽ, അമ്മദ് എ.വി, അബ്‌ദുല്ല സി.കെ പ്രസംഗിച്ചു. സുനിൽ മൂഴിക്കൽ,നസിർ കെ വി, അമ്മദ് പുതിയോട്ടിൽ, മേറ്റുമാരായ നിഷ എടക്കണ്ടി, ജിഷ സി, ഹമീദ് എൻ.കെ,മുനീർ കെ.വി, ചാത്തു കൂടത്തിൽ,ബാലൻ പി. എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257203/dedicated-thooneri-kummottummal-temple-road-inaugurated)