നാദാപുരം: (nadapuram.truevisionnews.com) തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളിമേളയിൽ മൂന്നാം ദിനത്തിൽ മിന്നും പ്രകടനവുമായി കേരളാ പൊലീസ് ജേതാക്കളായി.
ആദ്യ സെറ്റ് മത്സരത്തിൽ ഇൻകം ടാക്‌സ് ടീം വിജയം നേടി. ആവേശകരമായ രണ്ടാം സെറ്റിൽ കേരള പൊലീസ് മത്സരം തങ്ങൾക്കനുകൂലമാക്കി.
ആവേശകരമായ മൂന്നാം സെറ്റിൽ ആദ്യം ഇഞ്ചോടിഞ്ച് കനത്ത പോരാട്ടം നടത്തി കേരള പോലിസ് സെറ്റ് കൈക്കലാക്കി. നാലാം സെറ്റിൽ അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ കേരളാ പോലീസ് വിജയം തങ്ങൾക്കനുകൂലമാക്കി.
ടേസ്റ്റി ഫുഡ് എം.ഡി പി.സി മജീദ് കളിക്കാരെ പരിചയപ്പെട്ടു. കേരളാ പോലീസ് ടീം അംഗം എറിൻ വർഗീസ് മാൻ ഓഫ് ദ മാച്ച് ആയി.
ഇന്ന് ഐ.ഒ.ബി ചെന്നൈയും സി.ഐ.എസ്.എഫ് റാഞ്ചിയും ഏറ്റുമുട്ടും.
#KMCC #Volleyfair #Kerala #Police #winners #brilliant #performance #third #day