നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ ഫണ്ട് സമാഹരണം ഈ മാസം 250 പൂർത്തീകരിക്കാൻ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം തീരുമാനിച്ചു.
പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികളും പൊതു കലക്ഷനും നടക്കും. ഓരോ പ്രദേശത്തെയും ജില്ലാ മണ്ഡലം നേതാക്കൾ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകും.
ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന വരും നിശ്ചിത വിഹിതം നൽകണമെന്നും തീരുമാനിച്ചു.
നാദാപുരം ലീഗ് ഹൗസിൽ നടന്ന നേതൃ സംഗമം ജില്ലാ വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മാരായ സി പി എ അസീസ്, കെ ടി അബ്‌ദു റഹ്മാൻ, കെ കെ നവാസ് എന്നിവർ സംസാരിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന അടക്ക ഫെഡറേഷൻ കൺവീനർ അബ്‌ദുല്ല വയലോളി, സെക്രട്ടറിയേറ്റ് അംഗം നസിർ വളയം എന്നിവരെ ഷാൾ അണിയിച്ചു.
ജനറൽ സെക്രട്ടറി ഇൻ ചാർജ് എം പി ജാഫർ സ്വാഗതം പറഞ്ഞു. ട്രഷറർ ടി കെ ഖാലിദ് അവലോകനം നടത്തി.
മണ്ഡലം ഭാരവാഹികളായ എം പി സൂപ്പി, ടി എം വി ഹമീദ്, ബി പി മൂസ, ടി പി ആലി എന്നിവർ സംസാരിച്ചു.
#Bafaqi #Center #fundraiser #Nadapuram #quota #completed #before #25th