Dec 18, 2024 07:36 PM

പുറമേരി : (nadapuram.truevisionnews.com) പരിസരവാസികളുടെ പ്രതിക്ഷേധത്തെ തുടർന്ന് നിർത്തിവെച്ച അരൂർ നീളം പാറ ക്വാറിയിൽ ഖനനത്തിന് ശ്രമമാരംഭിച്ചതായി സർവ്വ കക്ഷിയോഗം.

അരൂരിലെ ഏറ്റവും ഉയർന്ന മലയുടെ മുകൾ ഭാഗത്താണ് നേരത്തെ ഖനനം തുടങ്ങിയത്. പരിസരവാസികൾക്ക് ഭീഷണി ഉയർന്നതോടെയാണ് പ്രതിഷേധമുയർന്നത്.

ജിയോളജി വിഭാഗം പരിശോധന നടത്തി താഴ്‌ഭാഗത്തുള്ള താമസക്കാരോട് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ വീണ്ടും നടക്കുന്ന ഖനനശ്രമത്തിന് അധികൃതർ അനുമതി കൊടുക്കരുതെന്ന് കെ സജീവൻ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

പിലാക്കൂൽ പവിത്രൻ, എം.എ ഗഫൂർ, പി.കെ ചന്ദ്രൻ, ടി.കെ രാജൻ, ടി. കെ രാഘവൻ, കളത്തിൽ ബാബു എന്നിവർ പ്രസംഗിച്ചു.

ഖനനത്തിന് അനുമതി നൽകിയാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു


#Attempt #reexcavate #Arur #neelanpara #Mountain #AllPartyMeeting

Next TV

Top Stories