നാദാപുരം: (nadapuram.truevisionnews.com) ഉപയോഗിച്ച സാനിറ്ററി നാപ്കിനുകളുടെ ശുചിത്വ പൂര്‍ണ്ണമായ നിര്‍മാര്‍ജ്ജനം എന്ന തലവേദനയില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി മാത്രമല്ല ആര്‍ത്തവ കപ്പുകളെന്ന ശാസ്ത്രീയ അറിവു പകർന്ന് 'അവൾ' സമാപിച്ചു.
ഗൈനക്കോളജിസ്റ്റിന്‍റെ യും സൈക്യാട്രിസ്റ്റിന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ യുവതികൾക്കായി നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യപരിപാടിയായിരുന്നു 'അവൾ'.
ആര്‍ത്തവ കാലത്തെ ശുചിത്വ പരിപാലനത്തിന്‍റെയും സ്ത്രീജനാരോഗ്യത്തിന്‍റെയും ശാസ്ത്രീയ അറിവുകൾ നൽകിയ സെമിനാർ അന്ധവിശ്വാസങ്ങളെയും തെറ്റായ പ്രവണതകളെയും അവസാനിപ്പിക്കുന്നതിന് ഫലപ്രദമായിരുന്നു.
കൂടുതല്‍ സമയം വീടിന് പുറത്ത് തൊഴിലിനും പഠനത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവുമുള്ള ശാസ്ത്രീയരീതിയാണ് ആര്‍ത്തവക്കപ്പ്.
ഘട്ടംഘട്ടമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും ആർത്തവക്കപ്പ് നൽകാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.
സെമിനാറിൽ പങ്കെടുത്ത 2500 പേർക്ക് സൗജന്യമായി ആർത്തവക്കപ്പ് ഗ്രാമപഞ്ചായത്ത് വകനൽകി.
വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന ജീവതാളം ആരോഗ്യ ക്യാമ്പിലൂടെ മുഴുവൻ സ്ത്രീകളുടെയും എച്ച് ബി പരിശോധനയും നടത്തുന്നുണ്ട്. ഈ വർഷം 11000 സ്ത്രീകളുടെ എച്ച് ബി പരിശോധനയാണ് ലക്ഷ്യമിടുന്നത്.
6280 പേരുടെ പരിശോധന ഇതിനകം പൂർത്തിയായപ്പോൾ 760 പേർ ഹൈറിസ്ക് പരിധിയിലാണുള്ളത്. ഇവർക്ക് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള ചികിത്സയും നിർദ്ദേശിച്ചിട്ടുണ്ട്.
നാദാപുരം ഗ്രാമപഞ്ചായത്തിനെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് 'അവൾ' സെമിനാർ സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷം വഹിച്ചു.
സ്തീകളുടെ മാനസികാരോഗ്യം,സ്ത്രീജനാരോഗ്യം,ആർത്തവം,ശുചിത്വം എന്നീ വിഷയങ്ങൾ ഡോ.ദർശന,ഡോ.ലക്ഷ്മി,ഡോ. നവ്യ.ജെ തൈക്കൂട്ടത്തിൽ എന്നിവർ അവതരിപ്പിച്ചു.
സ്ഥിരം സമിതിചെയർമാന്മാരായ സി.കെ. നാസർ,എം.സി സുബൈർ,ജനീദ ഫിർദൗസ്, പി.പി.ബാലകൃഷ്ണൻ, ഹെൽത്ത്ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി തുടങ്ങിയവർ സംബന്ധിച്ചു
'#brilliant #conclusion #Womens #Health #Seminar #imparting #scientific #knowledge