ചെക്യാട്: മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
'ഞങ്ങൾക്ക് നിത്യ വരുമാനത്തിന് തൊഴിലുറപ്പ് തൊഴിൽ നൽകിയ നേതാവിന് ആദരാഞ്ജലികൾ' എന്നെഴുതിയ പോസ്റ്റർ പിടിച്ചു കൊണ്ടാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത് മൻമോഹൻ സിംഗിനെ അനുസ്മരിച്ചത്.
പഞ്ചായത്ത് മെമ്പർ കെ.പി. കുമാരൻ, പാട്ടോൻ മുഹമ്മദ്, നാണു ചന്ദനാണ്ടിയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#Dr #ManmohanSingh #Condolences #guaranteed #employment #workers #Chekyadu #Panchayath