നാദാപുരം: മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തക്രീം ലീഡേഴ്‌സ് ക്യാമ്പ് വയനാട് മാനന്തവാടി ഹിൽ ട്രീസ് റിസോർട്ടിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു.
ശാക്കിർ എ കെ സ്വാഗതവും റഫീഖ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി നേതാക്കളായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി അബ്ദുൾ ജലീൽ,നിസാർ മാസ്റ്റർ, ഇ ഹാരിസ്, സി കെ നാസർ,എം സി സുബൈർ, വി ടി കെ മുഹമ്മദ് , റിയാസ് ചാലിൽ,സലീം ചേലക്കാട്,നിസാം തങ്ങൾ, ഷംസീർ മാസ്റ്റർ, സവാദ് ചേലക്കാട്, സഹീർ മുറിച്ചാണ്ടി,റാഷിദ് പറോളി,ജാഫർ തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന സഹവാസ ക്യാമ്പിൽ വിവിധ സെഷനുകളിലായി പ്രശസ്ത ട്രെയിനർ ബിഷർ വയനാട്, ജംഷീർ അലി ഹുദവി, ഒ പി മുഹമ്മദ് വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വലിയാണ്ടി ഹമീദ്, അബ്ബാസ് കണേക്കൽ, ഹമീദ് ചേലക്കാട് തുടങ്ങിയവർ വിവിധ സെഷനുകളിൽ മുഖ്യതിഥികളായി.
#Takreem #24 #Muslim #Youth #League #leaders #camp #concluded