നാദാപുരം: (nadapuram.truevisionnews.com) പഴയ പെൻഷൻ പുനസ്ഥാപിക്കാൻ വേണ്ടി അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നു.
സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് അധ്യാപക സർവീസ് സംഘടന സമരസമിതി നാദാപുരം മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.
പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 22ന് സംസ്ഥാനത്ത് അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹർ ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡണ്ട് പ്രമോദ് പി. പി അധ്യക്ഷത വഹിച്ച കൺവെൻഷനിൽ കെജിഒ എഫ് ജില്ലാ സെക്രട്ടറി ഡോ. ദിൽവേദ്, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാസ്റ്റർ, ജോയിൻ്റ് കൗൺസിൽ നേതാക്കളായ രതീഷ് എം, ഷിജിധ സി വി എന്നിവർ സംസാരിച്ചു.
#old #pension #should #restored #Teachers #staff #go #strike