നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം നിരോധിച്ചു. വലിയ പാലത്തിനടുത്ത് കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.
കല്ലാച്ചിയിൽ നിന്നു വിലങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽ പ്രവേശിച്ച് ചുഴലി പുതുക്കയം വഴി വിലങ്ങാടേക്ക് പോകണം. തിരിച്ചു വരേണ്ട വാഹനങ്ങളും ഈ വഴി പോകേണ്ടതാണ്.
കലുങ്ക് നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനയാത്രികർ സഹകരിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
#culvert #construction #Traffic #banned #Kallachi #Vilangad #road