#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു

#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു
Dec 31, 2024 03:38 PM | By Jain Rosviya

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു. 13,39,800 രൂപയാണ് അനുവദിച്ചത്.

വീട് നഷ്ടമാവുകയും, വീട് താമസ യോഗ്യമല്ലാതാവും ചെയ്‌തതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പിന്നീട് വാടക വീടുകളിലേക്ക് താമസം മാറുകയും ചെയ്തവർക്കാണ് തുക നല്‌കിയത്.

92 കുടുബങ്ങൾക്കാണ് വീടിൻ്റെ വാടക തുക ലഭിച്ചിരിക്കുന്നത്. ഒരു മാസം 6000 രൂപയാണ് സർക്കാർ വാടക നല്‌കാൻ നിശ്ചയിച്ചിരുന്നത്.

46 കുടുംബങ്ങൾക്ക് 18,000 രൂപ മാസവാടകയും, 41 കുടുംബങ്ങൾക്ക് 12,000 രൂപയും മൂന്ന് വീട്ടുകാർക്ക് ഒരു മാസവാടകയും ഒരു വീട്ടുകാരന് 19 ദിവസത്തെയും മറ്റൊരാൾക്ക് 5 ദിവസത്തെ തുകയുമാണ് വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവ് ഇറങ്ങിയത്.

കഴിഞ്ഞ 6 ന് തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിലാണ് 92 കുടുംബങ്ങൾക്കും വാടക തുക അടിയന്തരമായി അനുവദിക്കാൻ നിർദ്ദേശം ഉണ്ടായത്.

#Vilangad #Landslide #13,39,800 #sanctioned #affected #people

Next TV

Related Stories
സമരം വിജയിപ്പിക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥക്ക് ഇന്ന് തുടക്കം

Feb 19, 2025 10:54 AM

സമരം വിജയിപ്പിക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥക്ക് ഇന്ന് തുടക്കം

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം...

Read More >>
വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

Feb 18, 2025 10:11 PM

വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ...

Read More >>
സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും

Feb 18, 2025 08:52 PM

സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ തുടങ്ങും

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം...

Read More >>
സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

Feb 18, 2025 08:48 PM

സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം...

Read More >>
ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

Feb 18, 2025 08:21 PM

ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും...

Read More >>
Top Stories

News Roundup