മുതുവടത്തൂർ: (nadapuram.truevisionnews.com) മുതുവടത്തൂർ വി വി എൽ പി സ്കൂളിൽ പുതുതായി നിർമിച്ച സ്റ്റേജ് സമർപ്പണവും 2023-24 വർഷത്തെ 12 എൽ എസ് എസ് വിജയികൾക്കുള്ള സൈക്കിൾ വിതരണവും നടന്നു.

പുതുവർഷ ദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജരുടെ മകൾ ഫിദാ ഫാത്തിമ സ്റ്റേജ് ഉദ്ഘാടനം ചെയ്തു.
എൽ എസ് എസ് വിജയികൾക്കുള്ള സൈക്കിൾ വിതരണം സ്കൂൾ മാനേജർ പി വി ബഷീർ നിർവഹിച്ചു.
ഹെഡ്മിസ്ട്രെസ് സി വി ഷാഗിനി സ്വാഗതവും പി ടി എ പ്രസിഡന്റ് പ്രേംജിത്ത് സി പി അധ്യക്ഷതയും വഹിച്ച ചടങ്ങിന് എസ് ആർ ജി കൺവീനർ നാണു മാസ്റ്റർ , എം പി ടി എ പ്രസിഡണ്ട് നിസി ബവീഷ്, കെ ജി പി ടി എ പ്രസിഡന്റ് രാഗി മഹേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശരണ്യ ലിജിൻ എന്നിവർ ആശംസകളും എസ് എസ് ജി കൺവീനർ ശരത്ത് കെ നന്ദിയും പറഞ്ഞു.
സ്കൂൾ സ്റ്റാഫ്, പി ടി എ അംഗങ്ങളും രക്ഷിതാക്കളും, വിദ്യാർത്ഥികളും,നാട്ടുകാരും സന്നിഹിതരായി.
#New #Year #Day #Organized #stage #inauguration #felicitation #LSS #winners