---
title: "#MDMA | വാഹനപരിശോധനക്കിടെ കാറിൽ എംഡിഎംഎ; തൂണേരിയിൽ യുവാവ് അറസ്റ്റിൽ"
english_title: "#MDMA #car #during #vehicle #inspection #Youth #arrested #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262422/mdma-car-during-vehicle-inspection-youth-arrested-thooneri"
published_at: "2025-01-10T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780d3a0a3fe5_arrest.jpg"
keywords: []
---

# #MDMA | വാഹനപരിശോധനക്കിടെ കാറിൽ എംഡിഎംഎ; തൂണേരിയിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.

## Article Content

**നാദാപുരം: **കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.

നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മൽ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ നാദാപുരം പോലീസ് കണ്ടെടുത്തു.

നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിൽ തൂണേരി വേറ്റുമ്മലിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്ഐ എം.പി.വിഷ്ണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

പ്രതി സഞ്ചരിച്ചിരുന്ന കെഎൽ 18 വി 9888 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262422/mdma-car-during-vehicle-inspection-youth-arrested-thooneri)