നാദാപുരം: ( nadapuramnews.in ) കല്ലാച്ചി വലിയ പറമ്പത്ത് തിരുവപ്പന മഹോത്സവവും വാർഷികാഘോഷവും പ്രദേശവാസികൾക്ക് ഉത്സവരാവുകൾ പകർന്നു. വെള്ളിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് മലയിറക്കിലും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവും അരങ്ങേറി.
കലശം വരവിന് സ്വീകരണം ഒരുക്കി സംഘടിപ്പിച്ച വെടിക്കെട്ട് ആകാശത്ത് ദൃശ്യവിസ്മയം തീർത്തു. കലശം വരവുകാർക്ക് മുത്തപ്പൻ അനുഗ്രഹം നൽകി. മടപ്പുര മാതൃസമിതി പ്രവർത്തകർ ഒരുക്കിയ തിരുവാതിരക്കളിയും ശ്രദ്ധേയമായി.
തുടർന്ന് കളിക്കപ്പാട്ടും അരങ്ങേറി. 12 മണി വരെ ചടങ്ങുകൾ നീണ്ടു. ശനിയാഴ്ച രാവിലെ 9 മണിയോടെ തിരുവപ്പനയും 12 മണിക്ക് അന്നദാനവും നടക്കും .
ഒരുമണിക്ക് നടക്കുന്ന പള്ളിവേട്ടയോടെ തിരുവപ്പന മഹോത്സവത്തിന് സമാപനം കുറിക്കും
#Tiruvapana #Mahotsavam #festival #country #Today #food #donation #church #hunting