പുറമേരി: (nadapuram.truevisionnews.com) കോടിക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണന അവസാനിപ്പിക്കണമെന്ന് എൻ ആർ ഇ ജി എസ് വർക്കേഴ്സ് യൂണിയൻ ( എ ഐ ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറി കെ അനിമോൻ ആവശ്യപ്പെട്ടു.

കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വർദ്ധിപ്പിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ ആർ ഇ ജി എസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പുറമേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് പി സി തോമസ് പതാക ഉയർത്തി.
കെ ടി കെ ചാന്ദ്നി രക്തസാക്ഷി പ്രമേയവും സി കെ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എൻ എം വിമല, കെ ടി കെ ചാന്ദ്നി, ശശി കിഴക്കൻ പേരാമ്പ്ര പി സി തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എം എൽ എ , ടി കെ രാജൻ മാസ്റ്റർ, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, എ ഐ ടി യു സി ജില്ലാ വൈ പ്രസി പി ഭാസ്കരൻ , കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം റീന സുരേഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് , കെ ടി കെ ചാന്ദ്നി, സികെ ബാബു എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ കളത്തിൽ സുരേന്ദ്രൻ സ്വാഗതവും പി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രസിഡന്റ് പി സി തോമസ്സ് , വൈ പ്രസി - ഒ എം രാധ, ശശി കിഴക്കൻ പേരാമ്പ്ര, സജിത പൂക്കാടൻ, പ്രേമൻ കൂരാ ചുണ്ട് , സി സുരേന്ദ്രൻ ജനറൽ സെക്രട്ടറി പി സുരേഷ് ബാബു സെക്രട്ടറി മാർ കെ ടി കെ ചാന്ദ്നി, ഉഷ മലയിൽ കെ കെ മോഹൻദാസ് , സി കെ ബാബു, ഉണ്ണികൃഷ്ണൻ കെ ട്രഷറർ ഇ രാധാകൃഷ്ണൻ
#District #Conference #NREGS #District #Conference #Central #neglect #employment #guarantee #scheme #stop #KAnimon