നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിൽ 13.85 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു.

അരൂണ്ട ഒറ്റ താണി പാലം 3 കോടി, മൂന്നാം കൈ- കരിങ്ങാട് - കൈവേലി റോഡ് - 2 കോടി, ചിറ്റാരി കണ്ടിവാതുക്കൽ റോഡ് - 2 കോടി, തൂണേരി - വേറ്റുമ്മൽ ടെയിൽ ആൻ്റ് ഡിസ്റ്റിബ്യൂട്ടറി കനാൽ നവീകരണം 1.50 കോടി, കൊറ്റോം - ചീനവേലി റോഡ് - 1.35 കോടി, പുറമേരി - തുരുത്തി റോഡ് - 2 കോടി എന്നിവയാണ് പ്രധാന പദ്ധതികൾ.
ഗ്രാമീണ റോഡുകളായ കുരുടൻ കടവ്- ബാലവാടി റോഡ് - 25 ലക്ഷം, മുളവട്ടം - പുള പാറ റോഡ് - 25 ലക്ഷം, പത്തേക്കർ - കൂവ്വ ക്കൊല്ലി റോഡ് - 25 ലക്ഷം, മരുതോങ്കര വയൽ ചെക്കൂറ റോഡ് - 25 ലക്ഷം, കളിയിൽ താഴേ പൈക്കാട്ടുമ്മൽ സ്ക്കൂൾ റോഡ് - 25 ലക്ഷം, കോതോട് സ്ക്കൂൾ വട്ട കൈത റോഡ് - 25 ലക്ഷം, അത്തിക്കോട് - പെരു വാണി റോഡ് - 25 ലക്ഷം, അരയാൽമുക്ക് പുള കണ്ടി റോഡ് 25 ലക്ഷം എന്നിവക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വിലങ്ങാട് ടൗൺ പാലം നിർമ്മാണം, ആവടി മുക്ക് മുടവന്തേരി റോഡ്, വളയം സി.എച്ച്.സി. കെട്ടിടം നിർമ്മാണം, കുനിങ്ങാട് -പുറമേരി - വേറ്റുമ്മൽ റോഡ് നരിപ്പറ്റ ഐ.ടി.ഐ. കെട്ടിടം നിർമ്മാണം, കല്ലാച്ചി വാണിമേൽ വിലങ്ങാട് റോഡ്, ചാപ്പം തോട്ടം പൊയിലോ ചാൽ നിരവിൽ പുഴ റോഡ്, വിഷ്ണുമംഗലം ആർ.സി.ബി നിർമ്മാണം, വില്യാപ്പളി - എടച്ചേരി ഇരിങ്ങണ്ണൂർ റോഡ്, കല്ലാച്ചി -വളയം-ചുഴലി റോഡ്, ചാത്തൻക്കോട്ട് നട മുറ്റത്ത പ്ലാവ് - പശുക്കടവ് റോഡ്, മുള്ളൻകുന്ന് - കണ്ടു തോട് -പി.ടി ചാക്കോ നഗർ റോഡ്, കാവിലുംപാറ പി.എച്ച്.സി. കെട്ടിടം നിർമ്മാണം, തൂണേരി - വേറ്റുമ്മൽ റോഡിൽ കരിങ്കൽ പാലം നിർമ്മാണം എന്നീ പ്രവൃത്തികൾ ടോക്കൺ സംഖ്യ അനുവദിച്ച് ബജറ്റിൽ ഇടം നേടിയതായും എം.എൽ.എ അറിയിച്ചു.
#State #Budget #13 #crores #85 #lakhs #worth #development #works #Nadapuram #constituency