പുറമേരി: (nadapuram.truevisionnews.com) ക്ഷേമ പെൻഷൻകാരും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിരാശയിലാക്കിയിരിക്കുകയാണ് ബജറ്റ് എന്ന് എം പി ഷാഫി പറമ്പിൽ .പിണറായി സർക്കാരിന്റെ തനിനിറം പുതിയ ബജറ്റിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുതുവടത്തൂരിൽ യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

സിപിഎമ്മുകാർ പോലും യുഡിഎഫ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയാണ്. മയക്കുമരുന്ന് വ്യാപകമാകുന്നു,അക്രമങ്ങൾ കൂടുന്നു,ഒരു വണ്ടി മാറ്റിയിടാൻ പോലും പറയാൻ പറ്റാത്ത കാലമാണിത്. ഇത്തരം അക്രമികൾക്ക് സർക്കാർ സഹായം നൽകുകയാണ്.
സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതി. നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കുടുംബം കോടതിയോട് ആവശ്യപ്പെടുമ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ പറയുന്നത്.
കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, സി.കെ.നാസർ, ശ്രീജേഷ് ഊരത്ത്, കെ.സജീവൻ, എം.കെ.ഭാസ്കരൻ, ടി. കുഞ്ഞിക്കണ്ണൻ, എ.പി.മുനീർ, വി.പി.കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.
#Budget #leaves #welfare #pensioners #employees #disappointed #Shafi Parampil