നാദാപുരം: ജലവിതരണപൈപ്പുകൾ പൊട്ടൽ തുടർക്കഥയായതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം സ്തംഭിക്കുന്നു.

പൊട്ടിയ പൈപ്പുകൾ റിപ്പേർ ചെയ്യാൻ വൈകുന്നതാണ് മേഖലയുടെ പല ഭാഗങ്ങളിലും ജലവിതരണം മുടങ്ങാനിടയാക്കിയത്. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ പല പമ്പ് ഹൗസുകളുടേയും ജലവിതരണം അവതാളത്തിലായി.
വൻകിട പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ നിലവിലുള്ള ജലവിതരണം സംവിധാനം ശ്രദ്ധിക്കാതെയായി. നാട് കൊടും വരൾച്ചയിലേക്ക് നീങ്ങുമ്പോൾ ജീവനക്കാരെ വെട്ടിക്കുറച്ചു.
കരാറുകാർക്ക് പണം നൽകാതായതോടെ അവരും മെല്ലെപ്പോക്ക് നയത്തിലായി. മെയിന്റ്റനൻസ് ഫണ്ടു മുടങ്ങിയതും വിനയായി. എടച്ചേരിയിലെ പതിമൂന്നാം വാർഡിൽ മാസങ്ങളോളമായി പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തത്.
വാട്ടർ അതോറിറ്റി തന്നെ കുടിവെള്ളം മുടക്കുന്നതിനെതിരെ നാളെ പത്തു മണിക്ക് എടച്ചേരി മണ്ടലം കോൺഗ്രസ് പുറമേരി വാട്ടർ അതോറിറ്റിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തും.
#Congress #protest #dharna #tomorrow #front #Purameri #Water #Authority