Feb 12, 2025 03:30 PM

എടച്ചേരി: (nadapuram.truevisionnews.com) ടച്ചേരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കേരള വാട്ടർ അതോറിറ്റിയുടെ പുറമേരി സെക്ഷൻ ഓഫീസിലേക്ക്, മാർച്ചും ധർണയും നടത്തി.

പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.

മാർച്ച് വാട്ടർ അതോറിറ്റി ഓഫിസിനടത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. എടച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം കെ .പ്രേംദാസ് അധ്യക്ഷത വഹിച്ചു.

അഡ്വ.കെ.എം രഘുനാഥ് മുഖ്യ പ്രസംഗം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. കെ. മോട്ടി, സി. പവിത്രൻ, കെ.രമേശൻ, എം.സി.മോഹനൻ, കെ.പവിത്രൻ, നാരായണൻ പനയുള്ളതിൽ, എം.പി.ശ്രീധരൻ, രാമചന്ദൻ തലായി, എം സി .വിജയൻ, കെ.പി.കുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു.

മാർച്ചിന് മാമ്പയിൽ ശ്രീധരൻ, നിജേഷ് കണ്ടിയിൽ, വണ്ണാണ്ടിയിൽ മുകുന്ദൻ, നടുക്കണ്ടി കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.


#Drinking #water #supply #restored #Congress #march #Water #Authority #office

Next TV

Top Stories










Entertainment News